ലോക സമ്പന്നരുടെ പട്ടികയില്‍ അംബാനിക്ക് ഒമ്പതാം സ്ഥാനം; കരകയറിയത് 13-ാം സ്ഥാനത്ത് നിന്ന്

അദ്ദേഹത്തിന്റെ വ്യാഴാഴ്ചയിലെ 'തത്സമയ ആസ്തി' 6080 കോടി ഡോളറാണ്.

മുംബൈ: ലോക സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഫോബ്സിന്റെ ‘റിലയല്‍ ടൈം ബില്യണയേഴ്സ്’ പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. 2019ല്‍ സമ്പന്ന പട്ടികയില്‍ 13ാം സ്ഥാനമായിരുന്നു. അതില്‍ നിന്നാണ് ഇപ്പോള്‍ ഒമ്പതാം സ്ഥാനം ലഭിച്ചത്.

അദ്ദേഹത്തിന്റെ വ്യാഴാഴ്ചയിലെ ‘തത്സമയ ആസ്തി’ 6080 കോടി ഡോളറാണ്. പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചത് ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാണ്. അദ്ദേഹത്തിന്റെ തത്സമയ ആസ്തി വ്യാഴാഴ്ചയിലെ കണക്കുപ്രകാരം 11300 കോടി ഡോളറാണ്. റിലയന്‍സിന്റെ ഓഹരി വില വ്യാഴാഴ്ച 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 1,581.25 രൂപയിലെത്തിയിരുന്നു.

ഒരുവര്‍ഷത്തിനിടെ ഓഹരിവിലയിലുണ്ടായ നേട്ടം 40 ശതമാനമാണ്. രാജ്യത്തെ ഒരു കമ്പനി 10 ലക്ഷം കോടിയിലധികം വിപണിമൂല്യം നേടുന്നതും ഇതാദ്യമാണ്.

Exit mobile version