മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച ഫഡ്‌നാവിസ് ചെറിയ വീട് പൊളിച്ച് കൂറ്റൻ ബംഗ്ലാവ് നിർമ്മാണം തുടങ്ങി; പാതിവഴിയിൽ നിൽക്കെ സ്ഥാനം നഷ്ടപ്പെട്ട് പടിയിറക്കം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം കൈപ്പിടിയിൽ നിന്നും വഴുതി പോയ ദേവേന്ദ്ര ഫഡ്‌നാവിസിന് സ്ഥാനത്തിനൊപ്പം കൂറ്റൻ ബംഗ്ലാവെന്ന സ്വപ്‌നത്തിനുമാണ് തിരിച്ചടി നേരിട്ടത്. രണ്ടാം തവണയും മുഖ്യമന്ത്രിയാകുമെന്ന കണക്കുകൂട്ടലിൽ ഫഡ്‌നാവിസ് നാല് നിലകളുള്ള ബമഗ്ലാവ് പണിയാൻ ആരംഭിക്കുകയായിരുന്നു. എന്നാൽ രാഷ്ട്രീയ ചിത്രം മാറ്റി വരയ്ക്കപ്പെട്ടതോടെ ഫഡ്‌നാവിസിന്റെ ബംഗ്ലാവിന്റെ ഭാഗ്യക്കേടും ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസായി ഈ ബംഗ്ലാവിന്റെ ഒന്നാം നില പ്രവർത്തിക്കും ന്നായിരുന്നു ജ്യോതിഷിയുടെ പ്രവചനം. എന്നാൽ സ്ഥാനം പോലും നഷ്ടപ്പെട്ട് ബംഗ്ലാവ് നിർമ്മാണം പാതിവഴിയിൽ നിൽക്കെ ഔദ്യോഗിക വസതിയിൽ നിന്നും പടിയിറങ്ങുകയാണ് ഫഡ്‌നാവിസ്.

മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഔദ്യോഗിക വസതിയായ മലബാർ ഹില്ലിലെ ബംഗ്ലാവായ വർഷയിൽ നിന്നും പടിയിറങ്ങുകയാണ്. വാഹനങ്ങളിൽ സാധനങ്ങൾ നീക്കാൻ ആരംഭിച്ചു. ഫഡ്‌നാവിസും ഭാര്യയും മകളുമാണ് ഇവിടെ താമസിച്ചിരുന്നത്. ഭാര്യ അമൃത ആക്‌സിസ് ബാങ്കിൽ വൈസ് പ്രസിഡന്റാണ്. നേരത്തെ, ഔദ്യോഗിക വസതി ഒഴിയാൻ ഫഡ്‌നാവിസ് സമയം നീട്ടി ചോദിച്ചിരുന്നു.

2014ലെ തെരഞ്ഞെടുപ്പ് കാലത്ത് നാഗ്പുരിലെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നാട്ടിൽ തിക്കുനി പാർക്കിനടുത്ത് കാണുന്ന ചെറിയ വീടായിരുന്നു അദ്ദേഹത്തിന്റേത്. അവിടെ ആംദാർ (എംഎൽഎ) ഫഡ്‌നാവിസ് എന്നെഴുതിയ ബോർഡും പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ, അതു നിന്നിരുന്ന സ്ഥലത്ത് നാല് നിലകളിലായി കൂറ്റൻ ബംഗ്ലാവിന്റെ പണി നടക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന ആത്മവിശ്വാസം ആ ബംഗ്ലാവിന്റെ നിർമ്മാണത്തിൽ നിന്നും വ്യക്തം. എന്നാൽ, എല്ലാ പ്രതീക്ഷകളും അട്ടിമറിക്കപ്പെട്ടതോടെ 2014ലെ ‘ആംദാർ’ എന്ന ബോർഡ് ഒരുവട്ടം കൂടി സ്ഥാപിക്കേണ്ട അവസ്ഥയിലാണ് അദ്ദേഹം.

5500 ചതുരശ്ര അടിയിൽ നാലു നിലയിലാണു ഈ ബംഗ്ലാവ്. താഴ്‌നിലയിൽ പാർക്കിങ് മാത്രമാണ് ഒരുക്കുന്നത്. ആദ്യത്തെ നില ‘മുഖ്യമന്ത്രി’ ഓഫീസിനായി മാറ്റിവെച്ചതും. തുടർന്നു മുകളിലേക്കുള്ള നിലകളിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ലിഫ്റ്റടക്കമുള്ള സംവിധാനങ്ങളോടെയാണ് ആഡംബര ബംഗ്ലാവിന്റെ നിർമ്മാണം ഇപ്പോൾ പുരോഗമിക്കുന്നത്. ഒരു വർഷമെടുക്കും അത് പൂർത്തിയാകാൻ.

Exit mobile version