തമിഴ് നടന്‍ ബാല സിങ് അന്തരിച്ചു

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

ചെന്നൈ: തമിഴ് സിനിമാ നടന്‍ ബാല സിങ്(67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

തമിഴില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ താരമാണ് ബാല സിങ്. നാടകത്തിലൂടെയാണ് അദ്ദേഹം കലാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1983ല്‍ മലമുകളിലെ ദൈവം എന്ന സിനിമയിലൂടെയാണ് വള്ളിത്തിരയില്‍ എത്തിയത്.

പുതുപ്പേട്ടൈയിലെ വില്ലന്‍ കഥാപാത്രമാണ് ബാല സിങിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായി കണക്കാക്കുന്നത്. എന്‍ജികെ, മാഗമുനി, ദീന, കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Exit mobile version