തടാകത്തില്‍ എത്തിയ മാനിനെ പെരുമ്പാമ്പ് വിഴുങ്ങുന്നു; ദൃശ്യം പുറത്ത്

തടാകത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനടെ മാനിനെ പെരുമ്പാമ്പ് വിഴുങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാദ്യമങ്ങളില്‍ വൈറലാണ്. വനത്തില്‍ സ്ഥാപിച്ച സിസിടിവിയിലാണ് വെള്ളം കുടിക്കാന്‍ എത്തിയ മാനിനെ പെരുമ്പാമ്പ് വിഴുങ്ങുന്ന ദൃശ്യം പതിഞ്ഞത്.

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ വനമേഖലയില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. വെള്ളം കലങ്ങിയതിനാല്‍ മാന്‍ കൂട്ടം പെരുമ്പാമ്പിനെ കണ്ടിരുന്നില്ല. കാട്ടില്‍ നിന്നും വെള്ളം കുടിക്കാന്‍ വന്നതായിരുന്നു മാന്‍ കൂട്ടം. വെളളം കുടിക്കാന്‍ വേണ്ടി തടാകത്തിലേയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനടെയാണ് വെള്ളത്തില്‍ എന്തോ അനക്കം കണ്ടത്. ഭയന്ന മാന്‍ കൂട്ടം ചുറ്റും നിരീക്ഷിച്ചെങ്കിലും ഒന്നും കണ്ടില്ല. വീണ്ടും വെള്ളത്തിലേക്ക് ഇറങ്ങാന്‍ ഒരുങ്ങി. ഇതിനിടെ വെള്ളത്തില്‍ നിന്നും ചാടിയ വലിയ പെരുമ്പാമ്പ് മാനിനെ ചുറ്റുകയായിരുന്നു.

പിന്നീട് അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി ഈ മൃഗം. പെരുമ്പാമ്പിന്റെ പിടിയിലകപ്പെട്ട മാനിനെ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ മാന്‍കൂട്ടം ഓടി രക്ഷപ്പെടുകയായിരുന്നു.

Exit mobile version