മഹാരാഷ്ട്ര; അജിത് പവാറിനെ എന്‍സിപി നിയമസഭാ കക്ഷിനേതാവ് സ്ഥാനത്തും നിന്നും മാറ്റി

മുംബൈ; എന്‍സിപി നേതാവ് അജിത് പവാറിനെ നിയമസഭാ കക്ഷിനേതാവ് സ്ഥാനത്തും നിന്നും മാറ്റി. ജയന്ത് പാട്ടീലിനെ പുതിയ നേതാവായി തെരഞ്ഞെടുത്തു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ബിജെപിയുമായി കൈകോര്‍ത്തതിനെ തുടര്‍ന്നാണ് അജിത് പവാറിനെ നിയമസഭാ കക്ഷിനേതാവ് സ്ഥാനത്തും നിന്നും മാറ്റിയത്.

അതിനിടെ അജിത് പവാറിന്റെയൊപ്പമുണ്ടായിരുന്ന ഭൂരിഭാഗം എംഎല്‍എമാരെയും എന്‍സിപി ക്യാംപില്‍ തിരിച്ചെത്തി. ഇനി അജിത് പവാറിനൊപ്പം മൂന്ന് പേര്‍ മാത്രമാണ് ബാക്കിയുള്ളത്. മുംബൈയില്‍ വൈബി ചവാന്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ 50 എന്‍സിപി എംഎല്‍എമാരും എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നാണ് പുതിയ വിവരം.

സംസ്ഥാനത്ത് ആകെയുള്ള 54 എംഎല്‍എമാരില്‍ 35 എംഎല്‍എമാര്‍ തങ്ങളുടെ പക്ഷത്തുണ്ടെന്നായിരുന്നു അജിത് പവാറിന്റെ വാദം. എംഎല്‍എമാര്‍ തിരികേ എന്‍സിപി ക്യാംപിലേത്തിയത് അജിത് പവാറിന് കനത്ത തിരിച്ചടിയാണ് വരുത്തിയിരിക്കുന്നത്.

Exit mobile version