പ്രഗ്യാ സിംഗ് താക്കൂര്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി ഉപദേശ സമിതിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി ഉപദേശ സമിതിയില്‍ അംഗമായി പ്രഗ്യാ സിംഗ് താക്കൂര്‍ എംപി. 21-അംഗ കമ്മിറ്റിയിലാണ് പ്രഗ്യാ സിംഗ് താക്കൂറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്.

പാര്‍ലമെന്റ് അംഗങ്ങളാണ് ഈ കമ്മറ്റിയില്‍ ഉണ്ടാവുക. പ്രതിരോധ കാര്യങ്ങളില്‍ പാര്‍ലമെന്റിലെ നയങ്ങളില്‍ തീരുമാനം ഈ സമിതിയുടെ ഉപദേശം കൂടി പരിഗണിച്ചാണ് രൂപപ്പെടുത്തുന്നത്.

മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായി ചേര്‍ക്കപ്പെട്ട വ്യക്തിയാണ് ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയായ പ്രഗ്യാ സിംഗ് താക്കൂര്‍. ഈ കേസില്‍ ജാമ്യത്തിലാണ് പ്രഗ്യാ. ഗാന്ധി ഘാതകന്‍ നാഥൂറാം ഗോഡ്‌സയെ രാജ്യസ്‌നേഹി എന്ന് വിളിച്ച് പ്രഗ്യാ അടുത്തിടെ വിവാദത്തിലായിരുന്നു.

നാഷണല്‍ കോണ്‍ഫ്രണ്‍സ് നേതാവ് ഫാറൂക്ക് അബ്ദുള്ള, എന്‍സിപി നേതാവ് ശരത്ത് പവാര്‍ എന്നിവരെയും
21-അംഗ പാര്‍ലമെന്ററി സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version