ചൂണ്ടയില്‍ കുരുങ്ങിയത് 18.5 കിലോ ഭാരമുള്ള ഭെട്കി മത്സ്യം; വിറ്റത് 12000 രൂപയ്ക്ക്

കൊല്‍ക്കത്ത: ഗംഗാ നദിയില്‍ ചൂണ്ടയിടാന്‍ പോയ തരുണ്‍ ബേരയുടെ ചൂണ്ടയില്‍ കുരുങ്ങിയത് 18.5 കിലോ ഭാരമുള്ള ഭെട്കി മത്സ്യം. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലാണ് സംഭവം. ഉലുബരിയ സ്വദേശിയായ തരുണ്‍ ബേര ഈ ഭീമന്‍ മത്സ്യം വിറ്റത് 12000 രൂപയ്ക്കാണ്.

ഗംഗാനദിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പതിവായി ചൂണ്ടയിടാന്‍ പോകുന്നയാളായിരുന്നു തരുണ്‍ ബേര. ചൊവ്വാഴ്ചയും തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഗംഗാ നദിയില്‍ ചൂണ്ടയിടാന്‍ പോയ തരണ്‍ ബേരയുടെ ചൂണ്ടയില്‍ കുരുങ്ങിയത് നിസ്സാരക്കാരനല്ലായിരുന്നു.

കഷ്ടപ്പെട്ട് ചൂണ്ട വലിച്ച് കേറ്റിയ തരുണ്‍ ബേര കണ്ടത് കൂറ്റന്‍ മത്സ്യത്തെയാണ്. സാധാരണ ലഭിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് വലിപ്പമുള്ള മത്സ്യമായിരുന്നു അത്. സുഹൃത്തുക്കളുടെ സഹായത്തോടെ മാര്‍ക്കറ്റിലെത്തിച്ച മത്സ്യം 12,000 രൂപയ്ക്കാണ് ലേലത്തില്‍ വിറ്റത്.

Exit mobile version