ഇനി മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും ആധാര്‍ സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും

നേരത്തേ ആധാര്‍ സേവാ കേന്ദ്രങ്ങള്‍ക്ക് ചൊവാഴ്ചകളില്‍ അവധിയായിരുന്നു

ന്യൂഡല്‍ഹി: ഇനി മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും ആധാര്‍ സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. സേവാ കേന്ദ്രങ്ങളിലെ തിരക്ക് വര്‍ധിച്ചതോടെയാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. നേരത്തേ ആധാര്‍ സേവാ കേന്ദ്രങ്ങള്‍ക്ക് ചൊവാഴ്ചകളില്‍ അവധിയായിരുന്നു.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ആധാര്‍ സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ദിവസവും ഓരോ കേന്ദ്രത്തിലും ആയിരം പേര്‍ക്ക് സേവനം ലഭിക്കും.

ആധാര്‍ സേവാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പാസ്പോര്‍ട്ട് സേവാ കേന്ദ്രകളുടെ മാതൃകയിലാണ്. ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്താണ് സേവനങ്ങള്‍ക്കായി കേന്ദ്രങ്ങളെ സമീപിക്കേണ്ടത്. പുതിയ ആധാറിന് അപേക്ഷിക്കുന്നത് ഒഴികെ ആധാറിലെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ജനന തിയതി തുടങ്ങിയവ നല്‍കുന്നതിനോ മാറ്റുന്നതിനോ ആധാര്‍ സേവാ കേന്ദ്രങ്ങളിലൂടെ സാധിക്കും. ഫോട്ടോയും ബയോമെട്രിക് ഡാറ്റയും പുതുക്കുന്നതിനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Exit mobile version