ഭര്‍ത്താവിനെ വഞ്ചിച്ച് കാമുകനൊപ്പം വീടുവിട്ടിറങ്ങി; സ്വര്‍ണ്ണവും പണവും അപഹരിച്ച് കാമുകന്‍ മുങ്ങി

ഭര്‍ത്താവിനെ വഞ്ചിച്ച് വീടുവിട്ടിറങ്ങിയ യുവതിയുടെ സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത് കാമുകന്‍ മുങ്ങിയെന്ന് പരാതി. അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായാണ് കാമുകന്‍ കടന്നുകളഞ്ഞതെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു.

കൊല്‍ക്കത്ത: ഭര്‍ത്താവിനെ വഞ്ചിച്ച് വീടുവിട്ടിറങ്ങിയ യുവതിയുടെ സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത് കാമുകന്‍ മുങ്ങിയെന്ന് പരാതി. അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായാണ് കാമുകന്‍ കടന്നുകളഞ്ഞതെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടാന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയതായിരുന്നു യുവതി.

ഓഗസ്റ്റിലാണ് സോഷ്യല്‍മീഡിയ വഴി പോലീസുകാരനാണെന്ന് പറഞ്ഞ് പരിചയപ്പെട്ട യുവാവുമായി യുവതി സൗഹൃദത്തിലാകുന്നത്. ആ സൗഹൃദം വളര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയും ഒളിച്ചോടാന്‍ തീരുമാനിക്കുകയുമായിരുന്നു. തനിക്കൊപ്പം ഒരു പുതിയ ജീവിതം തുടങ്ങാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു വീടുവിട്ടിറങ്ങാന്‍ യുവാവ് തന്നെ പ്രേരിപ്പിച്ചതെന്നും യുവതി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയായിരുന്നു ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. ശ്രീഭൂമിയ്ക്ക് സമീപത്തുവച്ച് ഇരുവരും കാണുകയും ബൈക്കില്‍ നഗരം ചുറ്റുകയും ചെയ്തു. വൈകുന്നേരം ആന്ദപൂറിലെത്തിയപ്പോഴായിരുന്നു യുവതിയെ കബളിപ്പിച്ച് കാമുകന്‍ കടന്നുകളഞ്ഞത്.

ഭര്‍ത്താവ് നമ്മളുടെ പദ്ധതി മനസ്സിലാക്കിയിട്ടുണ്ടെന്നും തന്റെ വീട്ടിലെത്തിയ അയാള്‍ വീട്ടുകാരുമായി തര്‍ക്കത്തിലാകുകയും ചെയ്‌തെന്ന് കള്ളം പറഞ്ഞായിരുന്നു യുവാവ് സ്ഥലത്തുനിന്നും കടന്നുകളഞ്ഞത്.

യുവതിയുടെ കൈയ്യില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണ്ണവുമടങ്ങിയ ബാഗും ഫോണും സുരക്ഷിതമായ ഒരിടത്ത് വയ്ക്കാമെന്ന് പറഞ്ഞ് വാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവതിയോട് അടുത്തുള്ളൊരു ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

വൈകിട്ട് പോയ യുവാവ് രാത്രി പത്ത് മണിയായിട്ടും വരാത്തായപ്പോള്‍ താന്‍ ചതിക്കെപ്പെട്ടതായി യുവതിക്ക് മനസ്സിലായി. ഇതിനിടെ അതുവഴി പട്രോളിങ്ങിനെത്തിയ പോലീസ് യുവതിയെ കാണുകയും വിവരം അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ സഹോദരിയെ വിളിപ്പിക്കുകയും യുവതിയെ കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ഫോണ്‍ സ്വിച്ചിഡ് ഓഫാണെന്ന് സോഷ്യല്‍മീഡിയയില്‍ കൊടുത്തിരിക്കുന്ന പ്രൊഫൈലടക്കം വ്യാജമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൊല്‍ക്കത്തിയിലെ ലേക്ക് ടൗണ്‍ സ്വദേശിയായ യുവതി ഒരു പെണ്‍കുട്ടിയുടെ അമ്മയാണ്.

Exit mobile version