ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗോതബായ രാജപക്സെയ്ക്ക് വിജയം

35 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

കൊളംബോ: ശ്രീലങ്കയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശ്രീലങ്ക പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഗോതബായ രജപക്സെ വിജയിച്ചു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്‌സെ 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് വിജയം കൈവരിച്ചത്.

ഭരണകക്ഷിയായ യുഎന്‍പിയുടെ സ്ഥാനാര്‍ത്ഥി സജിത് പ്രേമദാസയെയാണ് ഗോതബായ പരാജയപ്പെടുത്തിയത്. ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്തുള്ളത്. 4.69 ശതമാനം വോട്ടാണ് അണുരയ്ക്ക് നേടാനായത്. ശനിയാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. 35 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 80 ശതമാനത്തോളമാണ് വോട്ട് രേഖപ്പെടുത്തിയത്.

Exit mobile version