വില്‍പ്പനയ്ക്ക് വെച്ച പച്ചക്കറികള്‍ക്ക് മുകളിലൂടെ വാഹനം ഓടിച്ച് രസിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; കണ്ണില്ലാത്ത ക്രൂരത, വീഡിയോ

ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള മാര്‍ക്കറ്റിലാണ് കണ്ണില്ലാത്ത ക്രൂരത

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വില്‍പ്പനയ്ക്ക് വെച്ച പച്ചക്കറികള്‍ക്ക് മുകളിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മനഃപൂര്‍വ്വം വാഹനമോടിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള മാര്‍ക്കറ്റിലാണ് കണ്ണില്ലാത്ത ക്രൂരത.

ഉദ്യോഗസ്ഥന്റെ ക്രൂരതയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ ഷീറ്റ് വിരിച്ച് പച്ചക്കറികള്‍ വില്‍പ്പന നടത്തുകയായിരുന്നു കര്‍ഷകന്‍. എന്നാല്‍ മാര്‍ക്കറ്റില്‍ വില്‍പ്പന നടത്താന്‍ അനുവാദം വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വാഹനം ഓടിച്ച് കര്‍ഷകന്റെ പച്ചക്കറികള്‍ക്ക് മുകളിലൂടെ വാഹനമോടിക്കുകയായിരുന്നു.

മാര്‍ക്കറ്റിന്റെ സെക്രട്ടറിയായ സുശീല്‍കുമാറിന്റെ വാഹനം ഉപയോഗിച്ചാണ് വില്‍പ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറികള്‍ വാഹനം കയറ്റി നശിപ്പിച്ചത്. പച്ചക്കറി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങില്‍ വ്യക്തമാണ്. സെക്രട്ടറിയുടെ ഡ്രൈവറാണ് സുശീല്‍ കുമാറിന്റെ നിര്‍ദേശങ്ങള്‍ കേട്ട് വാഹനം പച്ചക്കറികള്‍ക്ക് മുകളിലൂടെ വാഹനം ഓടിച്ച് നശിപ്പിച്ചത്. അതേസമയം ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതെന്ന് കര്‍ഷകന്‍ പറഞ്ഞു.

Exit mobile version