രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജന്‍സികള്‍! ജാഗ്രത

രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ജയ്‌ഷെ ഇ മുഹമ്മദ് ഭീകരാക്രമണത്തിനു പദ്ധതി ഇടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ജയ്‌ഷെ ഇ മുഹമ്മദ് ഭീകരാക്രമണത്തിനു പദ്ധതി ഇടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മിലിട്ടറി ഇന്റലിജസും റോയും ഐബിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് ഏജന്‍സികള്‍ ഒരേ വിവരം നല്‍കിയതിനാല്‍ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ജയ്‌ഷെ ഇ മുഹമ്മദ് ലക്ഷ്യമിടുന്നത് എന്നും റിപ്പോര്‍ട്ട്കള്‍ ഉണ്ട്.

അയോധ്യ തര്‍ക്കഭൂമി കേസില്‍ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവം നടത്തിയ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്. വിധിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്.

വിദ്വേഷം പ്രചരിപ്പിച്ച് സമാധാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ഡല്‍ഹി പോലീസ് മുന്നറിയിപ്പു നല്‍കി. അയോധ്യ കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ളവരുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ജമ്മു കാശ്മീരില്‍ നിരോധനാജ്ഞ തുടരുകയാണ്.

Exit mobile version