‘നവംബര്‍ 8,രാത്രി 8 മണി, ഭയം വേണ്ട, ജാഗ്രത’! നോട്ടുനിരോധനത്തിന്റെ മൂന്നാംവാര്‍ഷികത്തില്‍ ട്രോളുമായി മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: നോട്ടുനിരോധനത്തിന്റെ മൂന്നാംവാര്‍ഷികത്തില്‍ ട്രോളുമായി വ്യവസായ മന്ത്രി ഇപി ജയരാജന്‍.

‘നവംബര്‍ 8, രാത്രി 8 മണിയോടടുക്കുന്നു, ഭയം വേണ്ട, ജാഗ്രത’ എന്നാണ് ഇപി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2016 നവംബര്‍ എട്ട് രാത്രി എട്ടിനായിരുന്നു മുന്നറിയിപ്പില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി 1000, 500 നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ജനജീവിതം സാധാരണഗതിയിലായത്.

Exit mobile version