കര്‍ത്താര്‍പൂര്‍ ഇടനാഴി; ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്രാനുമതി തേടി നവജ്യോത് സിംഗ് സിദ്ദു

പാകിസ്താന്റെ ക്ഷണം സ്വീകരിച്ചാണ് സിദ്ദു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക.

ന്യൂഡല്‍ഹി: കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്രാനുമതി തേടി കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു. സംഭവത്തെ തുടര്‍ന്ന് അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതി. പാകിസ്താന്റെ ക്ഷണം സ്വീകരിച്ചാണ് സിദ്ദു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക.

സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് കര്‍ത്താര്‍പൂര്‍. അദ്ദേഹം നേരിട്ടുസ്ഥാപിച്ച ഗുരുദ്വാരയാണ് ഇവിടെയുള്ളതെന്നും വിശ്വാസമുണ്ട്. കര്‍ത്താര്‍പൂരില്‍ നിന്ന് വെറും നാലുകിലോമീറ്റര്‍ അകലെയാണ് ഇന്ത്യയും പാകിസ്താനുമിടയിലുള്ള ഗുരുദാസ്പൂര്‍ അതിര്‍ത്തി.

ഇരുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഈ മാസം ഒമ്പതിനാണ്. അതില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാണമെന്ന് ആവശ്യപ്പെട്ടാണ് നവജ്യോത് സിംഗ് സിദ്ദു വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതിയിരിക്കുന്നത്.

Exit mobile version