അമിതവേഗതയില്‍ പാഞ്ഞ കാര്‍ മീഡിയനില്‍ തട്ടി വായുവില്‍ പറന്ന് പൊങ്ങി; വന്ന് പതിച്ചത് പെട്രോള്‍ പമ്പില്‍, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, വീഡിയോ

അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് വിവരം.

ഗാന്ധിനഗര്‍: അമിത വേഗത കൊണ്ടും മറ്റും നിരവധി അപകടങ്ങളാണ് രാജ്യത്തുണ്ടാവുന്നത്. ഒട്ടനവധി ജീവനുകളും നടുറോഡില്‍ പൊലിയാറുണ്ട്. ഇപ്പോള്‍ ഗുജറാത്തിലെ ഒരു അപകട ദൃശ്യമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

അമിതവേഗതയിലെത്തി നിയന്ത്രണം വിട്ട കാര്‍ ഒരു പെട്രോള്‍ പമ്പിലേക്ക് പറന്നു കയറുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. റോഡ് മുറിച്ചുകടന്ന മറ്റൊരു കാറിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയില്‍ വെട്ടിച്ചപ്പോഴാണ് പമ്പിന് മുന്നിലുള്ള മീഡിയനില്‍ തട്ടി വായുവില്‍ കാര്‍ ഉയര്‍ന്ന് പൊങ്ങി പമ്പിലേയ്ക്ക് പതിച്ചത്.

അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് വിവരം. വാഹനത്തിന്റെ അമിതവേഗവും റോഡ് മുറിച്ചുകടന്ന കാറ് ഡ്രൈവറുടെ അശ്രദ്ധയുമൊക്കെയാണ് അപകടത്തില്‍ കലാശിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു. പമ്പില്‍ ഈ സമയം മറ്റുവാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിഞ്ഞു മാറിയത്.

Exit mobile version