കാശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഭീകരാക്രമണം; അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീര്‍: കാശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ കാശ്മീര്‍ സ്വദേശികളല്ല എന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ബെംഗാള്‍ സ്വദേശികളാണ് കൊല്ലപ്പെട്ട പേര്‍. മുര്‍ഷിദാബാദ് ജില്ലയില്‍ നിന്നുള്ള ഷെയ്ക് കമറുദ്ദീന്‍, മുഹമ്മദ് റഫീക്ക്, മുര്‍ണുസുലിന്‍ എന്നിവരാണ് കൊല്ലപ്പെട്ട മൂന്ന് പേര്‍, മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആക്രമണത്തിനിടെ പരിക്കേറ്റ സഹൂര്‍ ദിന്‍ എന്ന മറ്റൊരു തൊഴിലാളി അനന്ത്‌നാഗിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് സുരക്ഷ ശക്തമാക്കി. തെരച്ചിലും തുടരുന്നു.

Exit mobile version