ഒരു മാസത്തെ പരോള്‍ അനുവദിക്കണം; ജയിലില്‍ നിരാഹാര സത്യാഗ്രഹവുമായി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി

കഴിഞ്ഞ ജൂലൈ 25ന് നളിനിയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു.

ചെന്നൈ: വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹവുമായി മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍. തനിക്ക് ഒരു മാസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നളിനി നിരാഹാരം കിടക്കുന്നത്.

കഴിഞ്ഞ ജൂലൈ 25ന് നളിനിയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. അതിനുശേഷം ഓഗസ്ററില്‍ മകളുടെ വിവാഹഒരുക്കത്തിനായി പരോള്‍ നീട്ടി നല്‍കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 15 വരെ പരോള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് നളിനി ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ശേഷം 51 ദിവസത്തെ പരോള്‍ കഴിഞ്ഞ് നളിനി ജയിലില്‍ തിരികെ എത്തിയത്.

ഇവര്‍ക്ക് ഇപ്പോള്‍തന്നെ അനുവദിച്ചതിലും മൂന്ന് ആഴ്ച അധികം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നളിനിയുടെ ഹര്‍ജി കോടതി തള്ളിയത്. ഇതിനു പിന്നാലെയാണ് പരോള്‍ ആവശ്യപ്പെട്ട് ജയിലില്‍ നിരാഹാരം കിടക്കുന്നത്.

Exit mobile version