ബിഗില്‍ പ്രദര്‍ശനം രണ്ട് മണിക്കൂര്‍ വൈകി; പോസ്റ്ററുകളും ബാരിക്കേഡുകളും തകര്‍ത്ത് വിജയ് ആരാധകരുടെ പ്രതിഷേധം

പോസ്റ്ററുകളും ബാരിക്കേഡും തീയ്യേറ്ററിന് മുന്‍പിലിട്ട് കത്തിക്കുകയായിരുന്നു.

ചെന്നൈ: ബിഗില്‍ ചിത്രത്തിന്റെ പ്രദര്‍ശനം വൈകിയതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിജയ് ആരാധകര്‍. സാങ്കേതിക തകരാര്‍ മൂലം ചിത്രം രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് പ്രദര്‍ശിപ്പിക്കാനായില്ല. പുലര്‍ച്ചെയുള്ള പ്രദര്‍ശനമാണ് വൈകിയത്.

ഇതില്‍ പ്രകോപിതരായി സിനിമയുടെ പോസ്റ്ററുകള്‍ വലിച്ച് കീറിയും റോഡിലിറങ്ങി ബാരിക്കേഡുകള്‍ തകര്‍ക്കുകയും സ്ഥാപനങ്ങള്‍ക്കു നേരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു. തമിഴ്‌നാട് കൃഷ്ണഗിരിയിലാണ് സംഭവം. പോസ്റ്ററുകളും ബാരിക്കേഡും തീയ്യേറ്ററിന് മുന്‍പിലിട്ട് കത്തിക്കുകയായിരുന്നു.

പുലര്‍ച്ചെ ഒരുമണിക്കാണ് കൃഷ്ണഗിരിയിലെ മൂന്ന് തീയ്യേറ്ററുകളില്‍ വിജയ് സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്താനിരുന്നത്. എന്നാല്‍, സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രദര്‍ശനം രണ്ട് മണിക്കൂര്‍ വൈകുമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ശേഷമാണ് വിജയ് ആരാധകര്‍ ഏറെ നേരം പരിഭ്രാന്തി പരത്തിയത്. സംഭവ സ്ഥലത്ത് നൂറിലധികം പോലീസ് എത്തിയാണ് സ്ഥിതി സാധാരണ നിലയിലാക്കിയത്.

Exit mobile version