ഒഡീഷയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മണ്ണിടിച്ചില്‍; ഇരുപതോളം വീടുകള്‍ തകര്‍ന്നു

പലസ്ഥലങ്ങളും ചെളിയും മണ്ണും അടിഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാണ്.

ഭുവനേശ്വര്‍; ഒഡീഷയില്‍ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മണ്ണിടിഞ്ഞ് വീണ് ഇരുപതോളം വീടുകള്‍ തകര്‍ന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗജാപതി ജില്ലയിലെ ഗുമ്മയിലുള്ള വീടുകളാണ് തകര്‍ന്നത്. പലസ്ഥലങ്ങളും ചെളിയും മണ്ണും അടിഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാണ്.

കഴിഞ്ഞ രണ്ടു ദിവസമായി ഒഡീഷയില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഇത് വരെ നാല്‍പ്പതോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നതായാണ് വിവരം. മഴയെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പലയിടത്തും ഗതാഗതം താറുമാറായി. ഇവിടെ അടുത്ത രണ്ട് ദിവസം കൂടി അതി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ ഉണ്ട്.

Exit mobile version