കോണ്‍ഗ്രസ് കോട്ട തകര്‍ക്കാന്‍ ലക്ഷ്യമിട്ട ബിജെപിയുടെ ടിക് ടോക് സ്ഥാനാര്‍ത്ഥിക്ക് ഹരിയാനയില്‍ വമ്പന്‍ തോല്‍വി

അദംപൂര്‍:കോണ്‍ഗ്രസ് കോട്ട പൊളിക്കാനായി ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയ ടിക് ടോക് താരം സോനാലി ഫോഗാട്ടിന് ഹരിയാനയിലെ അദംപൂരില്‍ വമ്പന്‍ തോല്‍വി. വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് ബിഷ്‌ണോയാണ് ഇവിടെ വിജയക്കൊടി പാറിച്ചത്.

സോനാലിക്ക് ലഭിച്ച വോട്ട് വിഹിതത്തിന്റെ ഏകദേശം ഇരട്ടി വോട്ടുകളുമായാണ് കുല്‍ദീപ് ജയിച്ചു കയറിയത്. ബിഷ്ണോയി വിഭാഗത്തിന് സ്വാധീനമുള്ള മേഖലയായ അദംപൂരില്‍ കുല്‍ദീപ് 63693 വോട്ടുകള്‍ നേടിയപ്പോള്‍ സോനാലിക്ക് 34222 വോട്ടുകളാണ് നേടാനായത്. 15457 വോട്ടുകള്‍ നേടി ജെജെപിയുടെ രമേഷ് കുമാറാണ് മൂന്നാം സ്ഥാനം നേടിയത്.

ടിക് ടോക്കില്‍ സജീവമായ സോനാലിയെ ലക്ഷങ്ങളാണ് പിന്തുടരുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി അദംപൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സോനാലിയുടെ ടിക് ടോക്ക് ഫോളോവര്‍മാരുടെ എണ്ണം ഇരട്ടിയായിരുന്നു.

Exit mobile version