കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് ചേക്കറി; കാത്തിരുന്നത് തോല്‍വിയും, ഗുജറാത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അല്‍പേഷ് ഠാക്കൂറിന് ദയനീയ തോല്‍വി

ഫല പ്രഖ്യാപനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

അഹമ്മദാബാദ്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂറിന് ദയനീയ തോല്‍വി. ഗുജറാത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പിലാണ് അല്‍പേഷിന് ദയനീയ തോല്‍വി നേരിടേണ്ടി വന്നത്.

2017-ല്‍ അല്‍പേഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച രധന്‍പുര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പരാജയം ഏറ്റുവാങ്ങിയത്. ഫല പ്രഖ്യാപനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രഘു ദേശായി ആണ് മുന്നിട്ട് നില്‍ക്കുന്നത്. 9161 വോട്ടിനാണ് മുന്നിട്ട് നില്‍ക്കുന്നത്.

അല്‍പേഷിനൊപ്പം കോണ്‍ഗ്രസ് വിട്ട ഠാക്കൂര്‍ സമുദായത്തിലെ മറ്റൊരു എംഎല്‍എ ധവല്‍സിങ് ചലയും പരാജയ ഭീഷണിയിലാണ്. ബയാദ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിക്കുന്ന ധവല്‍ സിങ് 2757 വോട്ടുകള്‍ക്കാണ് പിന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ ജാഷു പട്ടേലാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

Exit mobile version