ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവാ പെന്‍ഷന്‍ വാങ്ങി സ്ത്രീകള്‍! ഇതുവരെ വാങ്ങിയത് 22 സ്ത്രീകള്‍

സീതാപൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

ലഖ്‌നൗ: ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവാ പെന്‍ഷന്‍ വാങ്ങി സ്ത്രീകള്‍. കൂട്ടത്തോടെയാണ് സ്ത്രീകള്‍ വിധവാ പെന്‍ഷന്‍ വന്ന് വാങ്ങി പോകുന്നത്. സീതാപൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

22 സ്ത്രീകളാണ് ഇരുവരെ വിധവാ പെന്‍ഷന്‍ വാങ്ങുന്നത് കണ്ടെത്തിയത്. ഭര്‍ത്താവ് ജീവനോടെ ഇരിക്കവെയാണ് വിധവാ പെന്‍ഷന്‍ വാങ്ങുന്നത് എന്നതാണ് ഏറെ അമ്പരപ്പിത്തുന്നത്.

സന്ദീപ്കുമാര്‍ എന്ന ഗ്രാമീണന്‍ തന്റെ ഭാര്യക്ക് അക്കൗണ്ടില്‍ 3000 രൂപ വരുന്നതായി കാട്ടി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സംഗതി പുറത്തായത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version