ഇന്ദിരാ ഗാന്ധി സവര്‍ക്കറെ ആദരിച്ചിരുന്നുവെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍; സവര്‍ക്കറെക്കാള്‍ മതേതരവാദിയായ ഒരു മനുഷ്യനെ കാണാനാകില്ലെന്നും രഞ്ജീത്

വീടിനു പുറത്തായിരിക്കുമ്പോള്‍ നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ അല്ല, ഇന്ത്യക്കാരനാണ്.

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, വീര്‍ സവര്‍ക്കറെ ആദരിച്ചിരുന്നെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജീത് സവര്‍ക്കറുടെ വെളിപ്പെടുത്തല്‍. ഇന്ദിരാ ഗാന്ധി, സവര്‍ക്കറുടെ അനുയായി ആയിരുന്നുവെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതായും രഞ്ജീത് പറയുന്നു.

‘ഇന്ദിരാ ഗാന്ധി, സവര്‍ക്കറുടെ അനുയായി ആയിരുന്നുവെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം അവര്‍ പാകിസ്താനെ മുട്ടുകുത്തിച്ചു. സൈന്യത്തെയും വിദേശബന്ധത്തെയും ശക്തിപ്പെടുത്തി. ആണവപരീക്ഷണങ്ങളും നടത്തി. ഇവയെല്ലാം നെഹ്റുവിന്റെയും ഗാന്ധിയുടെയും തത്വശാസ്ത്രങ്ങള്‍ക്ക് എതിരായിരുന്നു’- രഞ്ജീത് സവര്‍ക്കര്‍ പറയുന്നു. ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വീടിനു പുറത്തായിരിക്കുമ്പോള്‍ നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ അല്ല, ഇന്ത്യക്കാരനാണ്. പാര്‍ലമെന്റ് അംഗങ്ങളാകുന്ന എല്ലാവരും ജാതി, മതം തുടങ്ങിയവ പുറത്തുവെക്കണമെന്നാണ് സവര്‍ക്കര്‍ ആഗ്രഹിച്ചിരുന്നത്. സവര്‍ക്കറെക്കാള്‍ മതേതരവാദിയായ ഒരു മനുഷ്യനെ നിങ്ങള്‍ക്ക് കാണാനാകില്ല- രഞ്ജീത് കൂട്ടിച്ചേര്‍ത്തു.

സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുമെന്ന് ബിജെപിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നേരിടുന്ന മഹാരാഷ്ട്രയിലാണ് പ്രകടന പത്രികയില്‍ ഇക്കാര്യം ഉള്‍പ്പടുത്തിയത്. എന്നാല്‍ ഇതിനെതിരെ പരാമര്‍ശങ്ങളും എത്തിയിരുന്നു. ആദ്യം വിമര്‍ശിച്ച് രംഗത്തെത്തിയത് എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസിയാണ്. എന്നാല്‍ ഇതിനെ രഞ്ജീത് വിമര്‍ശിച്ചു. തത്തെ വീടിനുള്ളില്‍ സൂക്ഷിക്കണമെന്ന സവര്‍ക്കറുടെ വിശ്വാസം ഒവൈസിയും പിന്തുടരണമെന്നാണ് നല്‍കിയ മറുപടി.

Exit mobile version