മകളെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ച കേസ്; അച്ഛന് ജീവപര്യന്തം തടവുശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ച് വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിച്ച കേസിലാണ് ഒന്നാം ക്ലാസ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജ് ശിക്ഷ വിധിച്ചത്.

ഹൈദരാബാദ്: മകളെ നിരന്തരം പീഡിപ്പിച്ച കേസില്‍ 42കാരനായ അച്ഛന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ച് വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിച്ച കേസിലാണ് ഒന്നാം ക്ലാസ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജ് ശിക്ഷ വിധിച്ചത്.

കേസിലെ മുഖ്യ സാക്ഷി പ്രതിയുടെ ഇളയ മകനായിരുന്നു. 2016 നവംബറില്‍ അധ്യാപികയോട് പെണ്‍കുട്ടി അച്ഛന്‍ പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അധ്യാപിക ഇക്കാര്യം അമ്മയെ അറിയിക്കുകയും കുടുംബാംഗങ്ങള്‍ തന്നെ പ്രതിക്കെതിരെ രംഗത്ത് വരികയുമായിരുന്നു.

ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നത്. ഈ സമയത്ത് ഇളയ മകന്‍ വീട്ടിലുണ്ടായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ അമ്മയെ കൊലപ്പെടുത്തുമെന്ന് പ്രതി മക്കളെ ഭീഷണിപ്പെടുത്തിയിരുന്നു.

Exit mobile version