ഊബര്‍ ഇന്ത്യയിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

വര്‍ധിച്ചു വരുന്ന നഷ്ടം നികത്താന്‍ പുതിയ തീരുമാനങ്ങളുമായി ഊബര്‍. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.

ന്യൂഡല്‍ഹി: വര്‍ധിച്ചു വരുന്ന നഷ്ടം നികത്താന്‍ പുതിയ തീരുമാനങ്ങളുമായി ഊബര്‍. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഇതോടെ ഊബര്‍ ഇന്ത്യയിലെ 10 മുതല്‍ 15 ശതമാനംവരെ ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം.

ആഗോള വ്യാപകമായുള്ള ചെലവുചുരക്കലിന്റെ ഭാഗമാണിത്. അതേസമയം, പിരിച്ചുവിടല്‍ ഊബര്‍ ഈറ്റ്സ് ഉള്‍പ്പടെയുള്ള ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഊബറിന് രാജ്യത്ത് ഒട്ടാകെ 350-400 ജീവനക്കാര്‍മാത്രമാണുള്ളത്. സാന്‍ഫ്രാസിസ്‌കോ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന കമ്പനി മൊത്തം 350 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.

ഊബറിന്റെ മൊത്തം വരുമാനത്തില്‍ രണ്ടുശതമാനംമാത്രമാണ് ഇന്ത്യയില്‍നിന്ന് ലഭിക്കുന്നത്. എന്നാല്‍ വരുമാനത്തേക്കാള്‍ ചെലവ് വര്‍ധിച്ചതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

Exit mobile version