കാശ്മീരില്‍ ഇന്ന് വാര്‍ത്താവിനിമയ വിതരണം പുനഃസ്ഥാപിക്കും; വിദ്വേഷകരമായ സന്ദേശങ്ങള്‍ കൈമാറുന്നവരെ പ്രത്യേകം നിരീക്ഷിക്കും

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ കാശ്മീരിലെ പത്ത് ജില്ലകളില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷന്‍ ലഭിച്ചു തുടങ്ങും

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 377 റദ്ദാക്കിയതിനെ തുടര്‍ന്ന് കാശ്മീരില്‍ വാര്‍ത്താവിനിമയത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മാറ്റും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ കാശ്മീരിലെ പത്ത് ജില്ലകളില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷന്‍ ലഭിച്ചു തുടങ്ങും. അതേസമയം വിദ്വേഷകരമായ സന്ദേശങ്ങള്‍ കൈമാറുന്നവര്‍ പ്രത്യേകം നിരീക്ഷണത്തിലായിരിക്കുമെന്ന് ഡിജിപി അറിയിച്ചു. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് കാശ്മീരില്‍ വാര്‍ത്താ വിനിമയം പുനഃസ്ഥാപിച്ചിരിക്കുന്നത്.

നാല്‍പ്പത് ലക്ഷം പോസ്റ്റ് പേയ്ഡ് ഉപഭോക്താക്കളാണ് ഇവിടെ ഉള്ളത്. നേരത്തേ കാശ്മീരിലെ ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും നീക്കിയിരുന്നു. ഇതിനു പിന്നാലെ ആണ് ഇപ്പോള്‍ മൊബൈല്‍ കണക്ഷനുകള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്.

അതേസമയം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചില പ്രദേശങ്ങളില്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 377-ാം അനുച്ഛേദം എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 5നാണ് ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്.

Exit mobile version