രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രി മോഡിയുടെ അമ്മയെ സന്ദര്‍ശിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാ ബെനിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദര്‍ശിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ വസതിയില്‍ വെച്ചായിരുന്നു സന്ദര്‍ശനം.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാ ബെനിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദര്‍ശിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ വസതിയില്‍ വെച്ചായിരുന്നു സന്ദര്‍ശനം.

രാഷ്ട്രപതി അരമണിക്കൂറോളം വസതിയില്‍ ചെലവഴിച്ചു. തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഹീരാ ബെനിന് ആയൂര്‍ ആരോഗ്യസൗഖ്യം നേര്‍ന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയതാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിത കോവിന്ദും.

Exit mobile version