ബീച്ചിലെ പ്ലാസ്റ്റിക് ഒക്കെ നീക്കി, പക്ഷേ അതെല്ലാം വാരി ഇട്ടത് പ്ലാസ്റ്റിക് കവറില്‍ അല്ലേ? ചര്‍ച്ചയായി മോഡിയുടെ ശുചീകരണം

ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മാമല്ലപുരത്തെ ബീച്ച് വൃത്തിയാക്കുന്ന വീഡിയോയാണ് പങ്കുവെച്ചത്.

ന്യൂഡല്‍ഹി: ബീച്ചിലെ പ്ലാസ്റ്റിക് ഒക്കെ നീക്കി, പക്ഷേ അതെല്ലാം വരി ഇട്ടത് പ്ലാസ്റ്റിക് കവറില്‍ അല്ലേ…? ഇതിലൂടെ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്….? പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശുചീകരണ വീഡിയോ എത്തിയതില്‍ പിന്നെ ഉയരുന്ന ചോദ്യങ്ങളാണ് ഇത്. സംഭവം ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എടുത്തുമാറ്റി വൃത്തിയാക്കുന്ന മോഡിയുടെ വീഡിയോ കുറച്ച് മുന്‍പാണ് എത്തിയത്. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മാമല്ലപുരത്തെ ബീച്ച് വൃത്തിയാക്കുന്ന വീഡിയോയാണ് പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് പങ്കുവെച്ചത്. 30 മിനിട്ട് നീണ്ട ശുചീകരണം പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന സന്ദേശമാണ് അദ്ദേഹം പങ്കുവെച്ചത്.

ഇതിനെതിരെയാണ് ഇപ്പോള്‍ ചോദ്യശരങ്ങള്‍ എത്തുന്നത്. നെറ്റിസണ്‍സിലാണ് ചര്‍ച്ചയാവുന്നത്. ബീച്ചില്‍ അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ മോഡി ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് ആണെന്നാണ് ഇക്കൂട്ടരുടെ കണ്ടെത്തല്‍. ഇതിലൂടെ പ്രധാനമന്ത്രി എന്തു സന്ദേശമാണ് നല്‍കുന്നതെന്നും ഇവര്‍ ചോദിച്ചു. ഇതെല്ലാം വാര്‍ത്താതലക്കെട്ടുകളില്‍ ഇടം പിടിക്കാനുള്ള ശ്രമങ്ങളാണിതെന്നും വിമര്‍ശകര്‍ തുറന്നടിച്ചു.

Exit mobile version