യൂട്യൂബ് വീഡിയോ കണ്ട് എടിഎം കവര്‍ച്ചയ്ക്കിറങ്ങിയ യുവാക്കള്‍ പോലീസിന്റെ ‘വലയിലായി’

കാഞ്ചീവരം സ്വദേശികളായ ഇവര്‍ പല്ലാവരത്തെ ഒരു കോളേജിലെ വിദ്യാര്‍ത്ഥികളാണ്.

ചെന്നൈ: യൂട്യൂബ് വീഡിയോ കണ്ട് എടിഎം കവര്‍ച്ചയ്ക്ക് ഇറങ്ങിയ രണ്ടു പേര്‍ പിടിയില്‍. വെല്‍ഡിംഗ് യന്ത്രവുമായി എത്തി എടിഎം തകര്‍ക്കാന്‍ ശ്രമിക്കുകയും കൗണ്ടറിന് ഉള്ളിലുണ്ടായിരുന്ന ക്യാമറയില്‍ ആളെ തിരിച്ചറിയാതിരിക്കാനായി കറുത്ത പെയിന്റടിക്കുകയുമായിരുന്നു യുവാക്കള്‍ ചെയ്തത്.

കാഞ്ചീവരം സ്വദേശികളായ ഇവര്‍ പല്ലാവരത്തെ ഒരു കോളേജിലെ വിദ്യാര്‍ത്ഥികളാണ്. യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് ഇവര്‍ മോഷണം നടത്താന്‍ പദ്ധതിയിട്ടത്. ഇതിന് വേണ്ടി ഒരു മാസത്തിലേറെ ഇവര്‍ പദ്ധതി ആസൂത്രണം ചെയ്തു. പിന്നീട് കവര്‍ച്ച ചെയ്യാനുള്ള എടിഎം കണ്ടെത്തി. ശേഷം ദിവസങ്ങളോളം പ്രദേശം പഠിച്ചതായും ഇരുവരും പറഞ്ഞതായി പോലീസ് അറിയിച്ചു.

എന്നാല്‍ മോഷണശ്രമം നടക്കുന്നതായി മനസിലാക്കിയ ബാങ്ക് സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.

Exit mobile version