തുടരെ താഴേയ്ക്ക്; 10 ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ കുറഞ്ഞത് ഒരു രൂപ

ഇതോടെയാണ് വിലയില്‍ ഒരു രൂപയോളം കുറവുണ്ടായത്.

ന്യൂഡല്‍ഹി: പെട്രോള്‍ വില തുടരെ തുടരെ താഴേയ്ക്ക്. 10 ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ ഒരു രൂപ വരെ കുറഞ്ഞു. പൊതുമേഖല എണ്ണ കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് കുറച്ചത്. ഇതോടെയാണ് വിലയില്‍ ഒരു രൂപയോളം കുറവുണ്ടായത്.

ഒക്ടോബര്‍ ഒന്നുമുതലാണ് വില കുറഞ്ഞ് തുടങ്ങിയത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 73.42 രൂപയാണ് ഇപ്പോള്‍ വില. ഡീസലിന് 66.60 രൂപയുമാണ്. ബംഗളുരുവില്‍ പെട്രോളിന് 75.87ഉം ഡീസലിന് 68.82ഉം ആണ് വില. മുംബൈയിലാകട്ടെ 79.03 രൂപയും 69.81 രൂപയുമാണ് യഥാക്രമം വില.

സൗദി ആരാംകോയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെതുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 17 മുതല്‍ വിലകൂടിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ബ്രന്റ് ക്രൂഡ് വില ബാരലിന് 59.26 ഡോളറാണ്.

Exit mobile version