പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ അലീഖ് പദംസീ അന്തരിച്ചു

ആധുനിക ഇന്ത്യന്‍ പരസ്യങ്ങളുടെ പിതാവ് എന്നറിയപ്പെട്ട അദ്ദേഹമാണ് ലിറില്‍, ഹമാരാ ബജാജ്, കാമസൂത്ര എന്നീ പരസ്യചിത്രങ്ങള്‍ക്ക് പിന്നില്‍

മുംബൈ: പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ അലീഖ് പദംസീ അന്തരിച്ചു. 90 വയസ്സായിരുന്നു. ആധുനിക ഇന്ത്യന്‍ പരസ്യങ്ങളുടെ പിതാവ് എന്നറിയപ്പെട്ട അദ്ദേഹമാണ് ലിറില്‍, ഹമാരാ ബജാജ്, കാമസൂത്ര എന്നീ പരസ്യചിത്രങ്ങള്‍ക്ക് പിന്നില്‍. ഗാന്ധി എന്ന ചിത്രത്തില്‍ മുഹമ്മദ് അലി ജിന്നയായും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

ലിന്റാസ് എന്ന പരസ്യചിത്ര ഏജന്‍സിയുടെ സ്ഥാപകനായ പദംസീ നീണ്ട 14 വര്‍ത്തോളം സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവായി പ്രവര്‍ത്തിച്ചിരുന്നു. 2000ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

Exit mobile version