അഭിനന്ദന്‍ വര്‍ദ്ധമാനിനും ടീമിനും ഭാരത വായുസേന ബഹുമതി നല്‍കി ആദരിക്കും

ബാലാക്കോട്ട് ദൗത്യത്തിനിടെ ഫെബ്രുവരി 27ന് പാകിസ്താന്റെ എഫ് 16 പോര്‍ വിമാനം അതിസാഹസികമായി വെടിവെച്ചിട്ട ടീമിനെയാണ് വായുസേന ബഹുമതി നല്‍കി ആദരിക്കുന്നത്.

ന്യൂഡല്‍ഹി: വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനിനും ടീമിനും ഭാരത വായുസേന ബഹുമതി നല്‍കി ആദരിക്കും. ബാലാക്കോട്ട് ദൗത്യത്തിനിടെ ഫെബ്രുവരി 27ന് പാകിസ്താന്റെ എഫ് 16 പോര്‍ വിമാനം അതിസാഹസികമായി വെടിവെച്ചിട്ട ടീമിനെയാണ് വായുസേന ബഹുമതി നല്‍കി ആദരിക്കുന്നത്.

വായുസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദോരിയയാണ് വിവരം നല്‍കിയത്. ഗൂപ്പ് ക്യാപ്റ്റന്‍ സതീശ് പവാര്‍ ബഹുമതി സ്വീകരിക്കും. ഓപ്പറേഷന്‍ ബാന്ദര്‍ എന്ന പേരിലെ വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയ 9-ാം സ്‌ക്വാഡ്രന്റെ മിറാഷ് 2000 പോര്‍വിമാനയൂണിറ്റിനും ബഹുമതി പത്രങ്ങള്‍ നല്‍കും.

ജെയ്ഷെ മുഹമ്മദിന്റെ പാകിസ്താനിലെ ഭീകരന്മാര്‍ ഫെബ്രുവരി 14ന് നടത്തിയ ആക്രമണത്തിന് ബദലായിട്ടാണ് ഭാരതം തിരിച്ചടിച്ചത്. എയര്‍ ചീഫ് മാര്‍ഷല്‍ ധനോവയ്ക്ക് ശേഷമാണ് ആര്‍കെഎസ് ബദോരിയ ചുമതല ഏറ്റത്.

Exit mobile version