സ്ഥലത്തിന് ആധാരം നല്‍കാതെ റവന്യൂ അധികൃതര്‍: ശവകുഴി നിര്‍മ്മിച്ച് സ്വയം കുഴിച്ചുമൂടാന്‍ ശ്രമിച്ച് തെലങ്കാനയിലെ കര്‍ഷകന്‍

തെലങ്കാന: അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച് സ്വയം ശവകുഴി നിര്‍മ്മിച്ച് തന്നെ കുഴിച്ചുമൂടാന്‍ ശ്രമിച്ച് കര്‍ഷകന്‍. തെലങ്കാനയിലെ സുധാകര്‍ റെഡ്ഡി എന്ന കര്‍ഷകനാണ് തന്നെ കുഴിച്ചുമൂടി പ്രതിഷേധിച്ചത്. റവന്യു അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് സുധാകര്‍ റെഡ്ഡി പ്രതിഷേധ സമരം നടത്തിയത്.

അഞ്ച് ഏക്കര്‍ സ്ഥലമാണ് സുധാകര്‍ റെഡ്ഡിക്കുള്ളത്. ഇതിന്റെ ആധാരം ആവശ്യപ്പെട്ടപ്പോള്‍ റവന്യു ഉദ്യോഗസ്ഥര്‍ നല്‍കിയില്ല. ഒരു രാഷ്ട്രീയ നേതാവിന്റെ നിര്‍ദേശപ്രകാരമാണ് ആധാരം നല്‍കാത്തതെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കര്‍ഷകന്‍ വ്യക്തമാക്കുന്നു.

സംഭവം ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് വാര്‍ത്തയായതോടെ നിരവധിയാളുകള്‍ സ്ഥലത്തേക്ക് എത്തി. ഗ്രാമവാസികള്‍ ഇടപെട്ടാണ് സുധാകര്‍ റെഡ്ഡിയെ കുഴിയില്‍ നിന്ന് പുറത്തിറക്കിയത്. തങ്ങള്‍ക്കവകാശപ്പെട്ട ഭൂരേഖകള്‍ അധികാരികള്‍ കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തേയും കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു.

Exit mobile version