യുവതീപ്രവേശന വിധിക്ക് ശേഷം ഭീഷണികളുണ്ടായിരുന്നു, ചിലത് ഭയപ്പെടുത്തി; വെളിപ്പെടുത്തി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28നാണ് ചരിത്ര വിധി വന്നത്.

ന്യൂഡല്‍ഹി: യുവതീപ്രവേശന വിധിക്ക് ശേഷം നിരവധി ഭീഷണികള്‍ ഉണ്ടായിരുന്നുവെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തല്‍. മുംബൈയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കൂടുതലും ഭീഷണികള്‍ എത്തിയത് സോഷ്യല്‍മീഡിയയിലൂടെ ആയിരുന്നുവെന്ന് ചന്ദ്രചൂഡ് പറയുന്നു. നിരന്തരം ഭീഷണികള്‍ എത്തിയെങ്കിലും ചിലത് ഭയപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.

ഭീഷണികള്‍ പതിവായതോടെ സോഷ്യല്‍മീഡിയയില്‍ നിന്നും മാറി നില്‍ക്കാന്‍ ചിലര്‍ ഉപദേശിച്ചുവെന്നുംഅദ്ദേഹം പറയുന്നു. എന്നാല്‍ എന്തെല്ലാം ഉണ്ടായാലും വിധി ന്യായത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ മാറ്റി നിര്‍ത്തിയുള്ള ആരാധനക്രമം തൊട്ടുകൂടായ്മക്ക് സമമാണെന്നും ആരാധന സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയോടുള്ള പരിഹാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ബാര്‍ മെമ്പര്‍ എന്ന നിലയില്‍ എല്ലാ വീക്ഷണങ്ങളും നോക്കണമെന്നും ചില സമയങ്ങളില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാറ്റി നിര്‍ത്തണമെന്നും ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28നാണ് ചരിത്ര വിധി വന്നത്.

ചന്ദ്രചൂഡിന്റെ വാക്കുകള്‍;

ശബരിമല കേസില്‍ തന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളായ ഇന്ദു മല്‍ഹോത്ര വിയോജിച്ചു. അതിനര്‍ത്ഥം വ്യത്യസ്ഥ വീക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ്. അവരുടെ വീക്ഷണത്തെ ഞാന്‍ മാനിക്കുന്നു. വിധിന്യായത്തിനുശേഷം എന്റെ നിയമ ഗുമസ്തന്മാര്‍ എന്നോട് ഇതേ കാര്യം പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഒരു കേസില്‍ ഒരു സ്ത്രീക്ക് എങ്ങനെ വിയോജിക്കാന്‍ കഴിയുമെന്നായിരുന്നു അവര്‍ എന്നോട് ചോദിച്ചത്. പക്ഷേ സ്ത്രീകള്‍ ഒരു പ്രത്യേക രീതിയിലും പുരുഷന്മാര്‍ മറ്റൊരു രീതിയിലും ചിന്തിക്കണം എന്ന ധാരണ എന്തിന് ഉണ്ടാകണമെന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. ആത്യന്തികമായി ഞങ്ങള്‍ പ്രൊഫഷണലുകളാണ്,

Exit mobile version