മഹാപ്രളയം; ഉത്തരേന്ത്യയില്‍ മരണം 153 ആയി, മഴ തുടരുമെന്ന് മുന്നറിയിപ്പ്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

1994ന് ശേഷം വരുന്ന ഏറ്റവും കൂടുതല്‍ മഴയാണ് ഇത്തവണ യുപിയിലും, ബിഹാറിലും കഴിഞ്ഞ നാലു ദിവസങ്ങളിലായി രേഖപ്പെടുത്തിയത്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഹാ പ്രളയത്തില്‍ മരണ സംഘ്യ 153 ആയി. ആറ് ജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. പ്രളയത്തില്‍ ഏറ്റവും കൂടിതല്‍ മരണ സംഖ്യ രേഖപ്പെടുത്തിയത് ഉത്തര്‍പ്രദേശിലാണ്. 111 പേര്‍. 1994ന് ശേഷം വരുന്ന ഏറ്റവും കൂടുതല്‍ മഴയാണ് ഇത്തവണ യുപിയിലും, ബിഹാറിലും കഴിഞ്ഞ നാലു ദിവസങ്ങളിലായി രേഖപ്പെടുത്തിയത്. ബിഹാറില്‍ 18 ജില്ലകളിലായി പതിനാറ് ലക്ഷം പേരെ പ്രളയം ബാധിച്ചുവെന്നാണ് കണക്ക്.

ബിഹാറിലെ താഴ്ന്ന പ്രദേശങ്ങളില്‍ ദുരന്തനിവാരസേനയുടെ 50 സംഘങ്ങള്‍ രക്ഷപ്രവര്‍ത്തനം നടത്തുന്നുണ്ട്. ബിഹാറില്‍ 300 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലാ ജയിലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 500 തടവുകാരെ മാറ്റി പാര്‍പ്പിച്ചു. ജാര്‍ഘണ്ടിലും ശക്തമായ മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. രാജസ്ഥാനിലും, മധ്യപ്രദേശിലും, ഉത്തരാഘണ്ടിലും മഴക്കെടുതികളില്‍ പതിമൂന്ന് പേര്‍ മരിച്ചു.

Exit mobile version