ഒന്നിനെ കുറിച്ചും അറിവില്ല, ഭാഗ്യം കൊണ്ടാണ് മുഖ്യമന്ത്രി ആയത്; യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒവൈസി

മുഗളന്മാരുടെ വരവിന് മുമ്പ് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. യോഗി ആദിത്യനാഥിന് ഒന്നിനെ കുറിച്ചും അറിവില്ലെന്നുമാണ് അദ്ദേഹം വിമര്‍ശിച്ചത്. കൂടാതെ യോഗി ആദിത്യനാഥ് ഭാഗ്യം കൊണ്ടാണ് മുഖ്യമന്ത്രി ആയതെന്നും ഒവൈസി പരിഹസിച്ചു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഒവൈസി വിമര്‍ശനം തൊടുത്തത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണം മുഗളന്മാരും ബ്രിട്ടീഷുകാരുമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്. മുഗളന്മാരുടെ വരവിന് മുമ്പ് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു.

ഇതിന് ശേഷം ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടപ്പോഴേക്കും അതിന്റെ നിഴലിലേക്ക് ഇന്ത്യ ഒതുങ്ങിപ്പോയെന്നുമാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. എന്നാല്‍ ഈ വിഷയത്തില്‍ വിദഗ്ധരോട് യോഗി അഭിപ്രായം ചോദിക്കണമായിരുന്നെന്നും ഒവൈസി പറഞ്ഞു.

Exit mobile version