ഇന്ത്യയില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളെ അനുവദിക്കാനാകില്ല; ഡ്രൈവര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടുത്താന്‍ താന്‍ തയ്യാറല്ലെന്ന് ഗഡ്ഗരി

ഡ്രൈവറില്ലാത്ത കാറുകള്‍ വന്നാല്‍ ഇന്ത്യയിലെ ഒരു കോടിയോളം വരുന്ന ഡ്രൈവര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും അതിനാല്‍ ഇത്തരം കാറുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സെല്‍ഫ് കാറുകളെ അനുവദിക്കാനാകില്ലെന്ന് തുറന്ന് പറഞ്ഞ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഡ്രൈവറില്ലാത്ത കാറുകള്‍ വന്നാല്‍ ഇന്ത്യയിലെ ഒരു കോടിയോളം വരുന്ന ഡ്രൈവര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും അതിനാല്‍ ഇത്തരം കാറുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

യൂറോപ്പ്, അമേരിക്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഫോഡ്, ഗൂഗിള്‍,വോള്‍വോ, ജനറല്‍ മോട്ടോഴ്സ് തുടങ്ങിയ വന്‍കിട കമ്പനികളുടെ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള കാറുകളെ ഇന്ത്യയിലും അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കമ്പനികളാണ് കേന്ദ്ര മന്ത്രിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ അവരുടെ ആവശ്യം നടപ്പാക്കാന്‍ കഴിയില്ലെന്നും താന്‍ ഈ പദവിയില്‍ ഇരിക്കുന്ന കാലത്തോളം ഡ്രൈവര്‍മാരുടെ ജോലി നഷ്ടപ്പെടുത്തുന്ന തീരുമാനം നടപ്പാക്കില്ലെന്നും ഗഡ്കരി പറഞ്ഞു.

ഖാദി, ഗ്രാമീണ വ്യവസായ കമ്മീഷന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.

Exit mobile version