കുതിച്ചുയര്‍ന്ന് ഇന്ധന വില; രാജ്യത്ത് പെട്രോള്‍ വില 80 കടന്നു

അതെസമയം എണ്ണ വില കുതിച്ചുകയറുന്ന സാഹചര്യത്തില്‍ രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കൂടുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

മുംബൈ: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് പതിനഞ്ചു പൈസ വര്‍ധിച്ചു. ഇതോടെ മുംബൈയില്‍ പെട്രോളിന്റെ ഇന്നത്തെ വില ലിറ്ററിന് 80 രൂപ കടന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് പെട്രോളിന് 80 രൂപ കടക്കുന്നത്.

ഡല്‍ഹിയില്‍ 74.34 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ചെന്നൈയില്‍ 77.28 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കൊച്ചിയില്‍ പെട്രോള്‍ വില 76.42 രൂപയും, ഡീസല്‍ വില 70.99 രൂപയുമാണ്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ട് രൂപയുടെ വര്‍ധനവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായത്. സൗദിയിലെ ആരാംകോ എണ്ണകമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്‌കരണ കേന്ദ്രത്തിനും നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദി എണ്ണ ഉല്‍പാദം കുത്തനെ വെട്ടികുറച്ചിരുന്നു.

ഇതും, ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതുമാണ് ഡീസലിനും പെട്രോളിനും വില വര്‍ധിക്കുന്നതിന് കാരണമായത്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായ സൗദി 20 ലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയാണ് രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നത്.

അതെസമയം എണ്ണ വില കുതിച്ചുകയറുന്ന സാഹചര്യത്തില്‍ രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കൂടുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

Exit mobile version