ഓടുന്ന ട്രെയിനിനുള്ളില്‍ സഹയാത്രികയ്ക്ക് അസഭ്യവര്‍ഷവും കൈയ്യില്‍ കടിയും; യുവതിക്കെതിരെ പരാതി

ലോവര്‍ പരേലില്‍ നിന്ന് ലോക്കല്‍ ട്രെയിനില്‍ കയറാന്‍ എത്തിയതായിരുന്നു നസ്രാന പിള്ള

മുംബൈ: മുംബൈയില്‍ ട്രെയിന്‍ യാത്രക്കിടെ സഹയാത്രികയെ കടിച്ച സംഭവത്തില്‍ യുവതിക്കെതിരെ പരാതി. സെപ്തംബര്‍ 16നാണ് സംഭവം. മുംബൈ സ്വദേശി ഗ്ലെന്‍ഡ സ്വാമിയാണ് സഹയാത്രികയായ നസ്രാന പിള്ളയെ അസഭ്യം പറയുകയും കടിക്കുകും ചെയ്തത്. ലോവര്‍ പരേലില്‍ നിന്ന് ലോക്കല്‍ ട്രെയിനില്‍ കയറാന്‍ എത്തിയതായിരുന്നു നസ്രാന പിള്ള.

അതേസമയം ലേഡീസ് കംപാര്‍ട്ട്‌മെന്റിലേക്ക് കയറാന്‍ ശ്രമിച്ച നസ്രാനയെ വാതലിന് സമീപത്ത് നിന്ന ഗ്ലേന്‍ഡ സ്വാമി തടയുകയായിരുന്നു. അതേസമയം നസ്രാന അത് വകവെക്കാതെ അകത്തേക്ക് കറുകയായിരുന്നു. എന്നാല്‍ കംപാര്‍ട്ട്‌മെന്റിലേക്ക് കയറുന്നതിനിടെ നസ്രാനയും കൈ ഗ്ലേന്‍ഡിന്റെ ദേഹത്ത് മുട്ടുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ കുപിതയായ ഗ്ലെന്‍ഡ നസ്രാനയെ അസഭ്യം പറയുകയും കയ്യില്‍ കടിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് നസ്രാന ബാന്ദ്ര പോലീസില്‍ ഗ്ലെന്‍ഡയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ബാന്ദ്ര പോലീസ് ഗ്ലെന്‍ഡയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 25ന് ഗ്ലെന്‍ഡയ്ക്ക് കോടതി ജാമ്യം നല്‍കി. സംഭവത്തിനിടെ നസ്രാനയുടെ പക്കല്‍ നിന്ന് 9,000 രൂപയ നഷ്ടമായതായി പോലീസില്‍ അറിയിച്ചു.

Exit mobile version