മോഡിക്ക് ഒരിക്കലും ഇന്ത്യയുടെ രാഷ്ട്രപിതാവാകാനാവില്ല: ട്രംപ് ഇന്ത്യയുടെ പാരമ്പര്യത്തെ അപമാനിച്ചു; ഒവൈസി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് വിളിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി
എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ട്രംപ് ഇന്ത്യയുടെ പാരമ്പര്യത്തെ അപമാനിച്ചെന്നും ഒവൈസി പറഞ്ഞു.

ട്രംപിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ല. മോഡിക്ക് ഒരിക്കലും ഇന്ത്യയുടെ രാഷ്ട്രപിതാവാകാനാവില്ല. കാരണം ഒരിക്കലും മോഡിയെ മഹാത്മാ ഗാന്ധിയോട് താരതമ്യം ചെയ്യാനാവില്ല. ട്രംപിന്റെ അറിവില്ലായ്മയാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്കു കാരണം. നെഹ്‌റുവിനും പട്ടേലിനും പോലും ആരും ആ പദവി നല്‍കിയിട്ടില്ല. മോഡിയെ ട്രംപ് ഇന്ത്യയുടെ പിതാവെന്ന് വിളിച്ചതിനെ എനിക്ക് അംഗീകരിക്കാനുമാവില്ല.’ ഒവൈസി കൂട്ടിച്ചേര്‍ത്തു.

ട്രംപ് അമേരിക്കന്‍ സംഗീതജ്ഞന്‍ എല്‍വിസ് പ്രെസ്‌ലിയെയും മോഡിയെയും തമ്മിലും താരതമ്യം ചെയ്തിരുന്നു. ‘ആ താരതമ്യപ്പെടുത്തലില്‍ ഒരു ബന്ധമുണ്ട്. പ്രെസ്‌ലി തന്റെ പാട്ടുകളിലൂടെ ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു. മോഡി അത് ചെയ്യുന്നത് തന്റെ പ്രസംഗത്തിലൂടെയാണ്. പക്ഷെ എനിക്ക് മോഡിയേയും പ്രെസ്‌ലിയെയും താരതമ്യം ചെയ്യാനാകില്ല.’

Exit mobile version