രാജ്യത്ത് സവാള വില കുതിച്ചുയരുന്നു

കിലോയ്ക്ക് നാല്‍പ്പതു രൂപയ്ക്കു താഴെയുണ്ടായിരുന്ന വില ഒരാഴ്ച കൊണ്ടാണ് അറുപതും എഴുപതും രൂപയില്‍ എത്തിയത്

ന്യൂഡല്‍ഹി: രാജ്യത്ത് സവാളയുടെ വില കുതിച്ചുയരുന്നു. രാജ്യ തലസ്ഥാനത്തിന്റെ പലയിടത്തും കിലോയ്ക്ക് എഴുപതു രൂപയാണ് വില. മൊത്ത വിപണിയിലേക്കുള്ള വരവു കുറഞ്ഞതോടെ സവാള വില കുതിച്ചുകയറുകയാണ്.

കിലോയ്ക്ക് നാല്‍പ്പതു രൂപയ്ക്കു താഴെയുണ്ടായിരുന്ന വില ഒരാഴ്ച കൊണ്ടാണ് അറുപതും എഴുപതും രൂപയില്‍ എത്തിയത്. സപ്ലൈയിലെ കുറവാണ് വില വര്‍ധനയ്ക്കു കാരണമന്നാണ് വ്യാപാരികള്‍ പറയുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിപണിയില്‍ എത്തുന്ന സവാളയുടെ അളവില്‍ വന്‍ കുറവുണ്ടായതായി വ്യാപാരികള്‍ പറഞ്ഞു. വരും ദിവസങ്ങളിലും വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് വ്യാപാരികളുടെ വിലയിരുത്തല്‍. സവാള വില കുതിച്ചു കയറിയതോടെ നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

Exit mobile version