മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മുംബൈ: മുംബൈയില്‍ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ബോറിവല്ലി ലോകമാന്യ തിലക് റോഡിന് സമീപത്തുള്ള കെട്ടിടമാണ് തകര്‍ന്നത്. ഇന്ന് രാവിലെ പത്തരയോടെ ആണ് സംഭവം.

അതേസമയം കെട്ടിടത്തില്‍ നിന്ന് താമസക്കാരെ നേരത്തേ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. കെട്ടിടത്തില്‍ ആരും കുടുങ്ങി കിടപ്പില്ലെന്നും മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈമാസം പത്തിന് ഇതേസ്ഥലത്ത് മറ്റൊരു കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചിരുന്നു.

Exit mobile version