മുംബൈയില്‍ രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത; പല പ്രദേശങ്ങളിലും റെഡ് അലേര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദേശം

നഗരത്തിന് ചുറ്റുമുള്ള അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലായതും ഭീഷണിയായിട്ടുണ്ട്.

മുംബൈ: മുംബൈയില്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

പാല്‍ഘര്‍, താനെ, റായ്ഗഡ്, നവിമുംബൈ, പുനെ ജില്ലകളിലും കൊങ്കണിലും ശക്തമായ മഴ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ആയതിനാല്‍ ജനം അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. നഗരത്തിന് ചുറ്റുമുള്ള അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലായതും ഭീഷണിയായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സമീപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുംബൈ മുനസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ 48 മണിക്കൂറില്‍ കനത്ത മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മുംബൈയിലെ സ്‌കൂളുകള്‍ക്കും ജൂനിയര്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സമീപകാലത്തെ റെക്കോര്‍ഡ് മഴയാണ് നഗരത്തില്‍ ഇത്തവണ ലഭിച്ചത്.

Exit mobile version