ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; അമിത് ഷായുടെ ഹിന്ദി വാദത്തില്‍ പ്രതികരണവുമായി രജനികാന്ത്

ഒരു പൊതു ഭാഷ ഇന്ത്യക്ക് മാത്രമല്ല, ഏത് രാജ്യത്തിനും അതിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, നമ്മുടെ രാജ്യത്ത് ഒരു പൊതു ഭാഷ കൊണ്ടുവരാന്‍ കഴിയില്ല.

ചെന്നൈ: അമിത് ഷായുടെ ഹിന്ദി ഭാഷ വാദത്തില്‍ പ്രതികരണവുമായി തമിഴ്‌നടന്‍ രജനികാന്ത്. പൊതു ഭാഷ എന്ന നിലയില്‍ നിര്‍ഭാഗ്യവശാല്‍ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് രജനികാന്ത് പറഞ്ഞു.

ഒരു പൊതു ഭാഷ ഇന്ത്യക്ക് മാത്രമല്ല, ഏത് രാജ്യത്തിനും അതിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, നമ്മുടെ രാജ്യത്ത് ഒരു പൊതു ഭാഷ കൊണ്ടുവരാന്‍ കഴിയില്ല. അതിനാല്‍ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല.- രജനീകാന്ത് പറഞ്ഞു.

ഹിന്ദി അടിച്ചേല്‍പ്പിച്ചാല്‍ തമിഴ്‌നാട് മാത്രമല്ല തെക്കന്‍ സംസ്ഥാനങ്ങളും, വടക്കുള്ള പല സംസ്ഥാനങ്ങളും അംഗീകരിക്കില്ലെന്നും രജനികാന്ത് പറഞ്ഞു. ചെന്നൈയില്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു രജനി.

നേരത്തെ കമല്‍ഹാസനും അമിതി ഷായുടെ ഹിന്ദി വാദത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം തകര്‍ക്കാന്‍ ഒരു ഷായ്ക്കും സുല്‍ത്താനും കഴിയില്ലെന്നായിരുന്നു കമല്‍ഹാസന്റെ വിമര്‍ശനം.

Exit mobile version