‘സുഭാഷ് ചന്ദ്ര ബോസിന്റെ മരണ രഹസ്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്’; മമത ബാനര്‍ജി

കൊല്‍ക്കത്ത: സ്വാതന്ത്ര സമര സേനാനിയായ സുഭാഷ് ചന്ദ്രബോസിന്റെ മരണ രഹസ്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തായ്‌വാനില്‍ വെച്ച് നടന്ന വിമാന ദുരന്തത്തിന് ശേഷം എന്താണ് നടന്നതെന്ന് അറിയേണ്ടതുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.

അതേസമയം 2015 സെപ്റ്റംബര്‍ 18ന് ബംഗാള്‍ സര്‍ക്കാര്‍ നേതാജിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യമാക്കിയിരുന്നു. കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍ പോലീസിന്റെ കൈവശമുള്ള ഫയലുകളാണ് പൊതു ഫയലുകളാക്കിയത്. ജനങ്ങള്‍ക്ക് സത്യം അറിയാനുള്ള അവകാശം ഉണ്ട് എന്നാണ് മമത ബാനര്‍ജി ട്വീറ്ററില്‍ കുറിച്ചത്.

നേതാജി എന്ന് വിളിക്കുന്ന സുഭാഷ് ചന്ദ്ര ബോസിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി ദുരൂഹതകളാണ് നിലനില്‍ക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 1945 ആഗസ്റ്റ് 18 തായ്‌വാനില്‍ ഉണ്ടായ വിമാന അപകടത്തില്‍ അദ്ദേഹം മരണപ്പെട്ടില്ല എന്നതാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് നേതാജിയുടെ മരണ രഹസ്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version