അമ്മയോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് മോഡി; ചിത്രങ്ങള്‍ കാണാം

ഗാന്ധിനഗര്‍(ഗുജറാത്ത്): അമ്മയോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. 69ാം പിറന്നാള്‍ ദിനത്തില്‍ ഗാന്ധിനഗറിലെ വീട്ടില്‍ വച്ച് അമ്മ ഹീരാബെന്നിനോടൊപ്പമായിരുന്നു നരേന്ദ്ര മോഡി ഉച്ചഭക്ഷണം കഴിച്ചത്.

പിറന്നാള്‍ ആഘോഷിക്കുന്നതിനായി തിങ്കളാഴ്ച രാത്രി തന്നെ മോഡി അഹമ്മദാബാദില്‍ എത്തിയിരുന്നു. ആഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ കെവാദിയ ചിത്രശലഭോദ്യാനം മോഡി സന്ദര്‍ശിച്ചിരുന്നു. ഉദ്യാനത്തിലെത്തിയ മോഡി ചിത്രശലഭങ്ങളെ തുറന്നുവിട്ടു. ചിത്രലഭങ്ങളെ തുറന്നുവിടുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്.

Exit mobile version