ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം നേരുന്നു; മോഡിക്ക് പിറന്നാല്‍ ആശംസകള്‍ നേര്‍ന്ന് സോണിയാ ഗാന്ധി

പിറന്നാള്‍ ദിനത്തിലും വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ടായിരുന്നത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം നേരുന്നുവെന്നായിരുന്നു സോണിയാ ഗാന്ധിയുടെ ആശംസ.

പിറന്നാള്‍ ദിനത്തിലും വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഉണ്ടായിരുന്നത്. 69ാം ജന്മദിനമാഘോഷിക്കുന്ന മോഡി ഇന്ന് ഗുജറാത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. അമ്മ ഹീരാബെന്നിനെ സന്ദര്‍ശിച്ചതിന് ശേഷം സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ഏകതാ പ്രതിമയും മോഡി സന്ദര്‍ശിക്കും. തുടര്‍ന്ന് ‘നമാമി നര്‍മദാ മഹോത്സവം’ ഉദ്ഘാടനം ചെയ്തതിന് ശേഷം കേവഡിയായിലെ ചടങ്ങില്‍ വെച്ച് മോഡി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വിദ്യാലയങ്ങളില്‍ പ്രത്യേക ആഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Exit mobile version