ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലവര്‍ധന ഒഴിവാക്കാനാവില്ലെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ച അരാംകോം എണ്ണ റിഫൈനറിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തരതലത്തില്‍ സംഭവിച്ച ഇന്ധനപ്രതിസന്ധി ഇന്ത്യയ്ക്കും തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.
എന്നാല്‍ ഇന്ത്യയ്ക്കുള്ള എണ്ണലഭ്യത മുടങ്ങില്ലെന്ന് സൗദി അരാംകോ വ്യക്തമാക്കിയിട്ടുണ്ട്. എണ്ണ ഉത്പാദനം പൂര്‍വ്വസ്ഥിതിയിലെത്തിക്കാന്‍ എപ്പോള്‍ സാധിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഡീസല്‍- പെട്രോള്‍ വിലയില്‍ 5-6 രൂപയുടെ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പരിശ്രമിക്കുന്നതിനിടെയാണ് രാജ്യാന്തരതലത്തിലുള്ള ഈ എണ്ണ പ്രതിസന്ധി.
വമ്പന്‍ ഭൂഗര്‍ഭ സംഭരണ സംവിധാനമുള്ള സൗദിയില്‍ നിന്നുള്ള എണ്ണ ലഭ്യതയുടെ കാര്യത്തില്‍ ഒരാഴ്ചയോളം തടസ്സമുണ്ടാവില്ലെന്നു വ്യക്തമാണ്. കരുതലുള്ളതിനാല്‍ അടുത്ത 12 ദിവസത്തേക്ക് ഇന്ത്യയ്ക്കും പ്രതിസന്ധിയില്ല.സൗദിപ്രതിസന്ധി നീണ്ടാല്‍, ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകള്‍ തകിടംമറിയും.