നരേന്ദ്ര മോഡിയുടെ ജന്മദിനം; എയിംസ് ആശുപത്രി തൂത്തുവാരി അമിത് ഷാ, ജന്മദിനം കൊണ്ടാടാന്‍ ഒരാഴ്ച നീണ്ട പരിപാടികള്‍!

രാജ്യത്തുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് സേവാസപ്താഹത്തില്‍ പങ്കാളികളാകും.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ട പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ച ‘സേവാസപ്താഹം’ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയിലെ എയിംസ് ആശുപത്രി തൂത്തുവാരി. സേവനവാരത്തില്‍ അമിത് ഷായ്‌ക്കൊപ്പം ബിജെപി നേതാക്കളും കൂടി. ആശുപത്രി വൃത്തിയാക്കലിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ എയിംസിലെ രോഗികള്‍ക്ക് പഴങ്ങള്‍ വിതരണം ചെയ്തു.

ശുചീകരണ യജ്ഞത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ മാസം 17നാണ് നരേന്ദ്ര മോഡിയുടെ ജന്മദിനം. ഇതേ തുടര്‍ന്നാണ് സേവനവാരം ഉള്‍പ്പടെ ബിജെപി ഒരാഴ്ചത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് സേവാസപ്താഹത്തില്‍ പങ്കാളികളാകും.

‘നമ്മുടെ പ്രധാനമന്ത്രി തന്റെ ജീവിതം മുഴുവന്‍ രാഷ്ട്രസേവനത്തിനായി സമര്‍പ്പിക്കുകയും ദരിദ്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അത് കൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനം തങ്ങള്‍ സേവാസപ്താഹമായി ആഘോഷിക്കുന്നത്’ അമിത് ഷാ പറയുന്നു.

Exit mobile version