പതിനാറ് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അമിത് ഷായുടെ ഓഫീസ് ജീവനക്കാരന്‍ പിടിയില്‍

16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി. ധീരജ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയാണ് സിബിഐ പിടികൂടിയത്.

16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ധീരജ് കുമാര്‍ സിംഗിന്റെ ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസറാണ് ധീരജ് കുമാര്‍ സിംഗ്.

Exit mobile version